
ലെഫ്റ് റൈറ്റ് ലെഫ്റ് അല്ല ; ഇനി വേണ്ടത് റൈറ്റ് ;ധർമജൻ ബോൾഗാട്ടി
തിരുവനന്തപുരം :പി എസ് സി നിയമനം ആവശ്യപ്പെട്ടു സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി നടൻ ധർമജൻ ബോൾഗാട്ടി യൂത്ത് കോൺഗ്രസ് സമരപന്തലിൽ എത്തി .സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്കോ മറ്റുള്ള ഭരണാധികാരികൾക്കോ ഇല്ലെന്നും പറഞ്ഞ അദ്ദേഹം കേരളം എപ്പോഴും ലെഫ്റ് റൈറ്റ് ലെഫ്റ് ആണ് ,ഇനി റൈറ്റിലേക്ക് കാലെടുത്തു വെയ്ക്കണ്ട സമയമായി എന്നും ചൂണ്ടിക്കാട്ടി .
എന്നാലേ ഈ രാജ്യം നന്നാവുകയും കേരളത്തിന് ഐശ്വര്യം ലഭിക്കുകയുമുള്ളൂ .യു ഡി എഫ് അധികാരത്തിൽ വന്നാൽ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം ഉണ്ടാകും .ശെരിക്കും കേരളത്തിൽ ഐശ്വര്യം ഇല്ലാതെയിട്ടു അഞ്ചു വർഷമായി .നിപ്പായും പ്രളയവും കേരളത്തിന്റെഎ ഐശ്വര്യത്തിനു മങ്ങൽ ഏല്പിച്ചു .എവിടെയോ എന്തൊക്കെയോ തകരാർ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു .