
ഇന്നലെ പാലക്കാട് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 130 പേർ
പാലക്കാട് :ജില്ലയില്‍ ഇന്നലെ രജിസ്റ്റർ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളിൽ 130 പേർക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 26175 ആയി.കൂടാതെ രജിസ്റ്റർ ചെയ്ത 612 ആരോഗ്യ പ്രവർത്തകരിൽ 601 പേർക്ക് രണ്ടാം ഡോസ് കുത്തിവെയ്പും നൽകിയിട്ടുണ്ട്.
ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 2564 ആയി.
വാക്സിൻ എടുത്ത ആർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.8 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 9 സെഷനുകളിലായിട്ടാണ് ഇന്നലെ കുത്തിവെയ്പ് നടത്തിയത്.