
ലോകത്തിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്ന് ഗുജറാത്തിൽ ഒരുങ്ങുന്നു
ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്ന് ഗുജറാത്തിൽ ഒരുങ്ങുന്നു .അംബാനി കുടുംബത്തിന്റെ പുതിയ പദ്ധതിയായ മൃഗശാലയുടെ നിർമാണപ്രവർത്തനങ്ങൾ ഗുജറാത്തിൽ ആരംഭിച്ചു.
2023 ൽ നിർമാണം പൂർത്തിയാക്കി മൃഗശാല പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.മൃഗശാലയോടൊപ്പം സർക്കാരിന് സഹായകമാവുന്ന വിധത്തിൽ മൃഗങ്ങളുടെ പുനരധിവാസകേന്ദ്രത്തിനുള്ള സൗകര്യവും ഒരുക്കുമെന്ന് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ പരിമൾ നത്വാനി അറിയിച്ചു.