
22 ന് വയനാട്ടിലും രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി
കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി എം.പി വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്നുനിന്ന് ആരംഭിച്ച് മുട്ടില്‍ ടൗണ്‍ വരെ ആറ് കിലോമീറ്ററില്‍ നടക്കുന്ന റാലിയില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ പങ്കെടുക്കും.
തുടര്‍ന്ന് മുട്ടില്‍ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കും കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിനു പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.