
ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡൽഹി :ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്വന്ഷന് സെന്ററില്‍ രാവിലെ 10 മണിക്ക് യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
അഞ്ച് സംസ്ഥാനങ്ങളിലെയ്ക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടക്കമുള്ളവയാണ് ആണ് പ്രധാന അജണ്ട. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.