
തുടർച്ചയായ 13 ദിവസത്തിന് ശേഷം ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു
ന്യൂഡൽഹി :തുടർച്ചയായ 13 ദിവസത്തിന് ശേഷം ഇന്ധന വിലയിൽ വർധനവില്ലാതെ ഒരു ദിവസം കടന്നുപോകുന്നു. കഴിഞ്ഞ 13 ദിവസം കൊണ്ട് പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് വർധിച്ചത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ തനിക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് പരിഹാരം കാണണമെന്നാണ് മന്ത്രി നിർദേശിച്ചത്. എണ്ണക്കമ്പനികളോട് വില കുറക്കാൻ നിർദേശിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.