
കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ചർച്ചനടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖുമായി ചർച്ച നടത്തിയെന്ന വാർത്തയ്ക്കെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് മജീദിന്റെ പ്രതികരണം.
കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ചർച്ചനടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കാരാട്ട് റസാഖുമായി യാതൊരുവിധ ചർച്ചയും കുഞ്ഞാലിക്കുട്ടിയോ താനോ എവിടെവെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്.