
നിയമസഭ തിരഞ്ഞെടുപ്പ്: ഫ്ളൈയിങ് സ്ക്വാഡ് രൂപീകരിച്ചു
പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷണത്തിനായി ജില്ലയില്‍ ഫ്ളൈയിങ് സ്ക്വാഡ് രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് സ്ക്വാഡുകള്‍ വീതം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 36 സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
ഓരോ നിയോജക മണ്ഡലങ്ങളിലും മൂന്നു വീതം അംഗങ്ങളാണ് ഉണ്ടാവുക. പണമോ മറ്റ് പാരിതോഷികങ്ങളോ കൈകൂലിയോ നല്‍കിയും മറ്റ് ഏതെങ്കിലും രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്താല്‍ ഫ്ളൈയിങ് സ്ക്വാഡ് നടപടിയെടുക്കുന്നതാണ്.