
പുതുച്ചേരിയിൽ ഒരു എംഎൽഎ കൂടി രാജിവച്ചു
പുതുച്ചേരി :പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി ഒരു എംഎൽഎ കൂടി രാജിവച്ചു. കെ. ലക്ഷ്മി നാരായണൻ ആണ് രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎയുടെ രാജി. ഇതോടെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. നാരായണസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവയ്ക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് എംഎൽഎയാണ് ലക്ഷ്മി നാരായണൻ.
കോൺഗ്രസിന് നിലവിൽ സ്പീക്കറടക്കം ഒമ്പത് എംഎൽഎമാരാണ് ഉള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയുടമടക്കം 13 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.