
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ല: തോമസ് ഐസക്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഈ ഒരു സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കാൻ സാധിക്കില്ല. കേന്ദ്രം നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാർ ഇതുവരെ ഒരു ഇന്ധന നികുതിയും വർധിപ്പിച്ചിട്ടില്ല. നികുതി വർധിപ്പിച്ചത് കേന്ദ്രസർക്കാരാണ്. അതുകൊണ്ട് ഇന്ധനവില വർധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്.