
എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലയിലും സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് കുമ്മനം
കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലയിലും സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിജയയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വലിയ ജനമുന്നേറ്റ യാത്രയ്ക്കാണ് തുടക്കമായിരിക്കുന്നത്.എല്‍ഡിഎഫും യുഡിഎഫും നടത്തിയ രണ്ട് യാത്രകള്‍ക്കും ആവര്‍ത്തന വിരസത മാത്രമേ ഉള്ളൂ. ഇരുവര്‍ക്കും പുതിയതായി ഒന്നും പറയാനില്ല. ജനവിരുദ്ധ നയങ്ങള്‍ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശുദ്ധ മറുപടി ജനങ്ങള്‍ നല്‍കും. പുതിയ കേരളമാണ് ജനങ്ങള്‍ക്ക് ആവശ്യം. എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നത് അതാണ്.അഴിമതി ഇല്ലാത്ത സംശുദ്ധ ഭരണം, സകല മേഖലയിലും പുത്തന്‍ വ്യവസ്ത അതാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കടലിന്റെ അപ്പുറത്തും പോയി അഴിമതി നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ സംഖ്യം വന്ഭൂരിക്ഷത്തില് വിജയിക്കുമെന്നും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് പറഞ്ഞു. വിജയയാത്രയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.