
ഇന്ധന വിലവര്‍ധന: അടുപ്പ് കൂട്ടി സമരം നടത്തി സിപിഐ(എം)
കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോക്ഷം ആളി കത്തിക്കുന്നതായിരുന്നു ഇന്ധന വിലവര്ധനവിലെനിതരായ സിപിഐഎം പ്രതിഷേധം. ഇന്ധന വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടണമെന്ന് സമരക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെരുവുകളില്‍ സിപിഐഎംന്റെ നേതൃ്തത്തിലാണ് അടുപ്പ് കൂട്ടി സമരം നടത്തിയത്.
ഇന്ധന -പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ബുത്ത് കേന്ദ്രങ്ങളിലുമാണ് സിപിഐഎം ന്റെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ അടുപ്പ് കൂട്ടി സമരം നടത്തിയത്.