
നിയമസഭ തെരഞ്ഞെടുപ്പ്: ശബരിമല വിഷയം യു ഡി എഫിന് നേട്ടമെന്ന് സര്‍വ്വേ
ശബരിമല ആചാര സംരക്ഷണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ യു ഡി എഫിന് നേട്ടമെന്ന് 24 ന്യൂസ് സര്‍വ്വേ ഫലം . 46%പേര് യു ഡി എഫിന് അനുകൂലമായി നിന്നു . 32 % പേര് ബിജെപി യ്ക്ക് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി. എന്നാല്‍ 22 %പേര് മാത്രമാണ് എല്‍ ഡി എഫിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തിയത്.
അതേസമയം ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും സര്‍വ്വേ ഫലം.