
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 315 പേര്‍ക്ക് കൂടി കോവിഡ്
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 315 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 349 പേര് രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നാലു പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,75,006 ആയി. ഇതില്‍ 3,65,006 പേര് രോഗമുക്തി നേടി. ആകെ മരണസംഖ്യ 6461 ആയി. 2451 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 508 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.