
കലാപത്തിനു പ്രേരണ നല്കി എന്നാരോപിച്ച് മ്യാന്മറില് സൈന്യത്തിന്റെ ട്രൂ ന്യൂസ് എന്ന ഫേസ്ബുക്ക് പേജ് റദ്ദാക്കി
കലാപത്തിനു പ്രേരണ നല്കി എന്നാരോപിച്ച് മ്യാന്മറില് സൈന്യത്തിന്റെ ട്രൂ ന്യൂസ് എന്ന ഫേസ്ബുക്ക് പേജ് റദ്ദാക്കി. രാജ്യത്ത് ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്നും നേതാവ് ഓങ്സാന്‍ സൂചിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തുന്നവരെ സൈന്യം ശക്തമായ ആക്രമണങ്ങളിലൂടെയാണ് നേരിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് സൂചിയും അനുയായികളും വിജയം നേടിയതെന്നതടക്കമുള്ള പ്രചാരണങ്ങള്‍ക്ക് സൈന്യം ആശ്രയിച്ചത് ഫേസ്ബുക്കിനെയാണ്. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും േഫസ്ബുക്കിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു.
വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് അടുത്തിടെ സൈന്യവുമായി ബന്ധമുള്ള നിരവധി പേജുകള്‍ ഫേസ്ബുക്ക് നീക്കംചെയ്തിരുന്നു. ഇതില്‍ കൂടുതലും റോഹിങ്ക്യന്‍ മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.