പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ച് മമത സര്‍ക്കാര്‍
പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ച് മമത സര്‍ക്കാര്‍. സംസ്ഥാന നികുതി കുറച്ചാണ് നടപടി. ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി അമിത് മിത്രയാണ് നികുതി കുറച്ച കാര്യം അറിയിച്ചത്. ഇന്ധനവില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നടപടിയെന്ന് അമിത് മിത്ര പറഞ്ഞു.
ഒരു ലിറ്റര്‍ പെട്രോളില്‍ 32.90 രൂപയാണ് കേന്ദ്ര നികുതി. 18.46 രൂപയാണ് സംസ്ഥാന നികുതിയെന്ന് അമിത് മിത്ര പറഞ്ഞു. ഡീസലിന്റെ കാര്യത്തില്‍ 31.80 രൂപയാണ് കേന്ദ്ര നികുതി. സംസ്ഥാനത്തിന് 12.77 രൂപ മാത്രമാണ് ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് ലഭിക്കുന്നതെന്നും അമിത് മിത്ര വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ ഇന്ധനനികുതി കുറയ്ക്കില്ലെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചത്.