
കാള്‍ നെറ്റ് പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റുവര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍ നെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റുവര്‍ക്ക്) പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി ഗവേഷകര്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേര്‍ണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയില്‍ വഴി സമ്ബാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്സൈറ്റില്‍ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുന്നതായിരിക്കും.