
കായിക മേഖലയിലും ദൃശ്യം 2 തരംഗമായി മാറുന്നു: അഭിനന്ദനങ്ങളുമായി രവിചന്ദ്രന്‍ അശ്വിന്
കായിക മേഖലയിലും ദൃശ്യം 2 തരംഗമായി മാറുന്നു. രണ്ട് ദിവസം മുന്‍പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജില്‍ ദൃശ്യം 2ലെ ഡയലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.ഒടുവില്‍ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും തമിഴ്നാട്ടുകാരനുമായ രവിചന്ദ്രന്‍ അശ്വിന് എന്ന ഓഫ് സ്പിന്നര്‍. ഇപ്പോള്‍ നടന്നു വരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരിയില് മിന്നുന്ന പ്രകടനം നടത്തിയ അശ്വിന് ദൃശ്യം 2 കണ്ടതിന്റെ ത്രില്ലിലാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത് പന്തുകൊണ്ടും ബാറ്റുകൊണ്ടും അശ്വിന് പുറത്തെടുത്ത മികവായിരുന്നു. പിന്നാലെയാണ് അശ്വിന് സിനിമ കണ്ടത്. ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവര്‍ ഒന്നാം ഭാഗം കണ്ട ശേഷം രണ്ടാം ഭാഗം കാണണമെന്നും അശ്വിന് ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.