
സ്പെക്ട്രം ജോബ് ഫെയര്‍ ഇന്ന് തിരുവനന്തപുരത്ത്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സ്പെക്ട്രം 2021 ജോബ് ഫെയര്‍ ഇന്ന് (22.02.2021) രാവിലെ ഒന്‍പതു മണി മുതല്‍ തിരുവനന്തപുരം ചാക്ക ഗവണ്മെന്റ് ഐടിഐയില്‍ നടക്കും. ഇതിനു മുന്നോടിയായി വി.എസ്.ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജോബ് ഫെയര്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര സ്വാഗതമാശംസിക്കും. ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ശാന്ത, പിടിഎ പ്രസിഡന്റ് ജയചന്ദ്രന്,വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ബി.ജസ്റ്റിന്‍രാജ്, കെ.എസ്.ധര്മ്മരാജന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ്, ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ബി.ഹരീഷ് കുമാര്‍,ഐഎംസി ചെയര്മാന് പി.ഗണേഷ്, കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐടിഐ പ്രിന്സിപ്പാല് കെ.രാമചന്ദ…
[9:10 am, 22/02/2021] +91 98460 63499: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും പുതുതായി ആരംഭിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ രാവിലെ 11 മണിക്ക് സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
മേയര്‍ ആര്യാ രാജേന്ദ്രന് മുഖ്യാതിഥിയാകും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന് സ്വാഗതമാശംസിക്കും. എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൗണ്‍സിലര്‍ പി.കെ.ഗോപകുമാര്‍ ആസംസയര്പ്പിക്കും. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ എം.എ.ജോര്‍ജ്ജ് ഫ്രാന്‍സിസ് കൃതജ്ഞതയര്‍പ്പിക്കും.