
ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ഇന്ന്
ആര്യനാട് എക്സൈസ് റെയിഞ്ച് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് കെ.എസ്.ശബരിനാഥന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഓഫീസാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ സ്ഥലത്ത് ഏലിയാവൂര്‍ പാലത്തിന് സമീപം 1500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ പ്രകാശ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍(ഭരണം) ഡി.രാജീവ്, ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.മിനി,എസ്.സുനിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.എ.റഹിം, കണ്ണന് എസ്.ലാല്‍, ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരന്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജീന കാസിം, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ.എസ്.ലത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.ഒസ്സന്‍കുഞ്ഞ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്മെന്റ്) എ.അബ്ദുള്‍ റഷി,തെക്കന്‍ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എ.എസ്.രഞ്ജിത്, എന്‍.ശങ്കര്‍, കെ.രാമകൃഷ്ണന്, എസ്.മനോഹരന്, എസ്.സുനില്‍കുമാര്‍, എന്‍.ബാബു,ആഴകം ഹരികുമാര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന് സ്വാഗതവും ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് കൃതജ്ഞതയുമര്‍പ്പിക്കും.