
മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി
മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. നാലു ദിവസം മുമ്ബാണ് ബിന്ദു ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിന്റെ കൈയ്യേറ്റത്തില്‍ ബിന്ദുവിന്റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചു.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇത്തരം ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവുമായി തര്‍ക്കം നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് പുറപ്പെട്ട ബിന്ദു നാല് ദിവസം മുന്‍പാണ് വീട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് തന്നെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഫോണ്‍ സംഭാഷണങ്ങളും ഉണ്ടായി.
വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്കി.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരുക്കേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.