
മന്ത്രിയുടെ ഭാഗത്ത് നിന്ന് മോശം പരാമര്‍ശമുണ്ടായെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാര്‍
തിരുവനന്തപുരം: ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് മോശം പരാമര്‍ശമുണ്ടായെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാര്‍. 10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
സമരക്കാര്‍ സര്‍ക്കാരിനെ നാണം കൊടുത്തിയെന്ന് മന്ത്രി പറഞ്ഞു. അത് വേദനിപ്പിച്ചുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും ഇന്ന് തീരുമാനമായില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.