
കൊല്ലത്ത് വീണ്ടും മത്സരിക്കാൻ തയ്യാർ: മുകേഷ്
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്.
പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടാണ് നേരത്തെ മത്സരിച്ചതെന്നും മുകേഷ് വ്യക്തമാക്കി.
പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു.