
ശ്രീധരൻ മത്സരിക്കും; മുഖ്യമന്ത്രി പദവിക്കും യോഗ്യൻ: കെ.സുരേന്ദ്രൻ
മെട്രോമാൻ ഇ.ശ്രീധരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. “ശ്രീധരൻ ബിജെപി സ്ഥാനാർഥിയാകും.
മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ അദ്ദേഹം യോഗ്യനാണ്. ഇ.ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്,” സുരേന്ദ്രൻ പറഞ്ഞു.