
എറണാകുളത്ത് സിനിമാ സെറ്റ് തീവച്ച് നശിപ്പിച്ചു
എറണാകുളം കടമറ്റത്ത് യുവസിനിമാ പ്രവർത്തകർ ഒരുക്കിയ സിനിമാ ഷൂട്ടിങ് സെറ്റ് തീവച്ച് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന ‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്.
സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ‘അങ്കമാലി ഡയറീസി’ലൂടെ ശ്രദ്ധേയനായ ടിറ്റോ വിൽസൺ നായകനാവുന്ന സിനിമയാണ് ‘മരണവീട്ടിലെ തൂണ്’.