
തൈമൂറിന് കുഞ്ഞനുജൻ; കരീനയ്ക്കും സെയ്ഫിനും വീണ്ടും ആൺകുഞ്ഞ് പിറന്നു
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി കരീന കപൂർ. ഫെബ്രുവരി 21ന് പുലർച്ചെ 4: 45 നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരീന, സെയ്ഫ് അലിഖാൻ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് മുന്നോടിയായി താരദമ്പതികൾ മുംബൈയിലെ വലിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വീടിന് എതിരവശത്ത് തന്നെയാണ് പുതിയ വസതി. ദമ്പതികളുടെ മൂത്ത മകനായ തൈമൂറിന് നാല് വയസാണ് പ്രായം.