
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. ശമ്ബള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ പണിമുടക്ക്.
എംഡി ബിജു പ്രഭാകറുമായി ഇന്ന് ചര്‍ച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. സ്വതന്ത്ര കമ്ബനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നു പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.
അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ രംഗത്തെത്തി.