
ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു
ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. എണ്ണയിതര വരുമാനം കണ്ടെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധരെ തേടുന്നത്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ഇത് അവസരമൊരുക്കും.
നിലവില്‍ ദുബൈ ഒഴികെയുള്ള മിക്ക ഗള്‍ഫ് മേഖലകളുടെയും പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. ഇതിന് മാറ്റമുണ്ടാക്കാനാണ് ഈ നാടുകള്‍ പദ്ധതിയിടുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസം നേടിയ വിദഗ്ധരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍.
പ്രഫഷനലുകള്ക്കടക്കം ദീര്‍ഘകാല വിസ നല്‍കാനാണ് യു.എ.ഇ തീരുമാനം. ഇരട്ട പൗരത്വം, സൗദിയിലെ സ്പോണ്‍സര്‍ഷിപ് പരിഷ്കരണം തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന നീക്കങ്ങളിലുള്പ്പെടുന്നത്