
പള്ളിവാസലില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ഇടുക്കി :അടിമാലി പള്ളിവാസലില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . പെണ്‍കുട്ടിയുടെ ബന്ധുവായ അനു എന്ന അരുണാണ് മരിച്ചത്. പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്.
പതിനേഴുകാരി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി എന്ന് സംശയിക്കുന്ന അനുവിനെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് രേഷ്മയെ കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയുന്നത് എന്ന് അരുണ്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.