
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് എതിരെ ആക്രമണ ശ്രമം ; പ്രതികളുടെ മൊഴിയെടുത്തു
കൊച്ചി :കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് എതിരെ ആക്രമണ ശ്രമത്തില്‍ പ്രതികളുടെ മൊഴിയെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെയും ഉടമകളുടെയും മൊഴിയാണെടുത്തത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആണ് ഇവരുടെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു . കമ്മീഷണറെ ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം തന്നെയെന്ന് നിഗമനത്തിലാണ് കസ്റ്റംസ് .