
യുഎഇയില്‍ 15 കൊവിഡ് മരണം കൂടി
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചു . ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 1140 ആയി ഉയർന്നു. 2105 പേര്‍ക്കാണ് പുതിയതായി കൊവിഡ്സ്ഥിരീകരിച്ചത്. 3355 പേര് രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,56,430 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 2.95 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,72,530 പേര് കൊവിഡ് ബാധിച്ചു.