
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും
തിരുവനന്തപുരം ;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും.ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിരുദ്ധ വികാരം യാത്രയിലൂടെ മറികടക്കാന്‍ ആയെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കളം പിടിക്കാനുള്ള നീക്കത്തിലാണ് മുന്നണി നേതൃത്വം.