
രാജ്യത്തെ വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുങ്ങുന്നു
ന്യൂഡൽഹി :എസ്ബിഐ പേമെന്റ്സ് രാജ്യത്തെ വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റല്‍ പേമെന്റ്സിനുള്ള അടിസ്ഥാന സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ സബ്സിഡറി സ്ഥാപനം ഒരുക്കുന്നത്.
രാജ്യത്തെ ദശലക്ഷക്കണക്കിന് വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. മൊബൈല്‍ വഴിയുള്ള ഡിജിറ്റല്‍ പേമെന്റ്സാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെര്‍ചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. നിലവില്‍ 35.8 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.