
ആഗോളതലത്തില്‍ ഇന്നലെ 2,70,919 കോവിഡ് രോഗികള്‍
ന്യൂയോർക്ക് :ആഗോളതലത്തില്‍ ഇന്നലെ 2,70,919 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 51,609 പേര്‍ക്കും ബ്രസീലില്‍ 29,357 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.22 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 6149 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,231 പേരും ബ്രസീലില്‍ 716 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.84 ലക്ഷം മരണം സ്ഥിരീകരിച്ചു.