
ലാവ്ലിന് കേസ് നീതിപൂര്‍വകമായി നടന്നില്ല: കെ. സുരേന്ദ്രന്
തിരുവനന്തപുരം :എസ്എന്‍സി ലാവ്ലിന് കേസ് നീതിപൂര്‍വകമായി നടന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചു.
വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്നും കെ. സുരേന്ദ്രന് . ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.