
പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 1054 പേർ
പാലക്കാട് :ജില്ലയില്‍ ഇന്നലെ 1378 കോവിഡ് മുന്നണി പോരാളികൾ രജിസ്റ്റർ ചെയ്തതിൽ 1054 പേർ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 27457 ആയി.
കൂടാതെ രജിസ്റ്റർ ചെയ്ത 1169 ആരോഗ്യ പ്രവർത്തകരിൽ 1094 പേർക്ക് രണ്ടാം ഡോസ് കുത്തിവെയ്പും നൽകിയിട്ടുണ്ട്. ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 4303 ആയി.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.28 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 28 സെഷനുകളിലായിട്ടാണ് കുത്തിവെയ്പ് നടത്തിയത്.