
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ താല്‍ക്കാലിക ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ താല്‍ക്കാലിക ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ചൊവ്വാഴ്ച തലപ്പാടിയടക്കമുള്ള അതിര്‍ത്തിയില്‍ പരിശോധന ഒഴിവാക്കി.
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക ഇളവ് നല്‍കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടേണ്ട എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇതിന്റെ ഭാഗമായി വന്‍ സന്നാഹങ്ങള്‍ അതിര്‍ത്തിയില്‍ ഒരുക്കിയിരുന്നു.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തിങ്കളാഴ്ച താല്‍ക്കാലികമായി ഇളവ് നല്‍കിയിരുന്നു.
തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കര്‍ണാടകയിലെ കുട്ട, കാസര്േകാട്ടെ തലപ്പാടി, മെനാല, ജാല്‍സൂര്‍, സാറട്ക്ക, പാണത്തൂര്‍, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളില്‍ യാത്രക്കാരെ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിടുകയായിരുന്നു.
അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും മറ്റു വഴികള്‍ ബാരിക്കേഡുകള്‍കൊണ്ട് അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ കേരള-കര്‍ണാടക സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചിട്ടുണ്ട്.