
സുഹൃത്തുക്കൾക്ക് വേണ്ടി പാചകം ചെയ്ത് മോഹൻലാൽ
കൊച്ചിയിലെ തന്റെ വസതിയില്‍ സുഹൃത്തുക്കള്‍ക്കായി മോഹന്‍ലാല്‍ ഡിന്നര്‍ പാര്‍ട്ടി നടത്തി. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തു.
പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് മോഹന്‍ലാല്‍ സ്വയം പാചകം ചെയ്ത ഭക്ഷണവും ആസ്വദിക്കാനായി. പാചകത്തോട് തനിക്കുളള ഇഷ്ടത്തെക്കുറിച്ച് മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഈ ഇഷ്ടം തന്നെയാണ് മോഹന്‍ലാലിനെ ഷെഫിന്റെ വേഷമണിയിച്ചത്.മോഹന്‍ലാല്‍ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് കല്യാണി.