
കോവിഡ് പോരാളികള്‍ക്ക് ആദരം
കോവിഡ് വ്യാപന കാലത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ ഡാറ്റ എന്‍ട്രി നടത്തി രോഗ ലക്ഷണങ്ങളുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്ന കോഴിക്കോട് ബീച്ച് യൂണിറ്റിലെ സിവില്‍ ഡിഫെന്‍സ്, കലക്ടറേറ്റിനു കീഴിലെ ഐ.എ.ജി,കോഴിക്കോട് ഡെന്റല്‍ കോളേജ് വളണ്ടിയര്‍മാര്‍ക്കാണ് കളക്ടര്‍ സാംബശിവ റാവു പ്രശംസാ പത്രം നല്‍കിയത്. സബ് കളക്ടര്‍ പ്രിയങ്ക ഐ.എ.എസ്. പങ്കെടുത്തു.