
പമേല ഗോസ്വാമി മയക്കുമരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ
ന്യൂഡൽഹി :പമേല ഗോസ്വാമി മയക്കുമരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ. കൊൽക്കത്ത പൊലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിൽ നിന്ന് സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
ബിജെപി ബംഗാൾ യൂണിറ്റ് സ്റ്റേറ്റ് കമ്മറ്റി മെമ്പറാണ് രാകേഷ് സിംഗ്. പമേലയാണ് രാകേഷിൻ്റെ പേര് പൊലീസിനോട് വെളിപ്പെടുത്തിയത്. രാകേഷിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.