
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്
ആലപ്പുഴ ; പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്. കായംകുളം ചേരാവള്ളി കാരൂർ തെക്കതിൽ ഉണ്ണികൃഷ്ണന (45) യാണ് പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ നൽകിയത് . പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പ്രതി 75,000 രൂപ നഷ്ടപരിഹാരമായി നൽകണം.
പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ആവശ്യമായ സഹായം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും അഡീഷനൽ ജില്ലാ ജഡ്ജി പി.എസ്.ശശിധരൻ നിർദ്ദേശിച്ചു . 2015 മാർച്ച് മുതൽ മേയ് വരെ നിരന്തരം പീഡിപ്പിച്ചെന്നാണ് കുറത്തികാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.