
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി :മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുന്നതിന് മുന്‍പ് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും എന്ന് സുപ്രികോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
മരടിലെ പൊളിച്ച ഫ്ളാറ്റുകളില്‍ തീറാധാരം ഇല്ലാത്തവര്‍ക്കും നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന സുപ്രധാന തീരുമാനം വ്യക്തമാക്കിയ ശേഷമായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.