
ഇടതു കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണകള്ളക്കടത്തിന് അനുവദിക്കും :രാഹുല്‍ ഗാന്ധി
തിരുവനന്തപുരം :ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ കേരളത്തില്‍ ജോലി ലഭിക്കുമെന്നും നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണകള്ളക്കടത്തിന് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാന്‍ സാധിക്കുമെന്നും രാഹുല്‍.
കൊടിപിടിക്കാത്ത ചെറുപ്പാക്കാരാണെങ്കില്‍ ജോലിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തണമെന്നും നിരാഹാര സത്യാഗ്രഹം കിടക്കുന്നവര്‍ മരിക്കാറായാല്‍ പോലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്നവുമില്ലെന്നും രാഹുല്‍ പറഞ്ഞു.