
ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളത്തിലെന്ന രമേശ് ചെന്നിത്തല
തിരുവനന്തപുരം :ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതുപോലെ അഴിമതിയില്‍ മുങ്ങിത്താഴ്ന്നിട്ടുണ്ടാവില്ലെന്നും കേരളം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും ചെന്നിത്തല. നാടിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നുപോയത്. വന്‍ കടക്കെണിയിലാണ് ഇപ്പോള്‍ സംസ്ഥാനമുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.