
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തും
കൊല്ലം :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തും. കൊല്ലം തങ്കശേരി കടപ്പുറത്താണ് സംവാദം.
കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ ഒരു മണിക്കൂറാണ് സംവാദം.