
അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം :കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്മാന് സബ്ബയ്യറൈ ആണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്ന് ഹര്ജിക്കാരന് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് കര്‍ണാടക ഇന്നും ഇളവ് നല്‍കും.