
കോട്ടയം നഗരമധ്യത്തിൽ വിരമിച്ച പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യാശ്രമം
കോട്ടയം നഗരമധ്യത്തിൽ വിരമിച്ച പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യാശ്രമം. തിരുനക്കര മൈതാനത്ത് വെച്ചാണ് കൊല്ലാട് സ്വദേശി ശശികുമാർ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
80 ശതമാനം പൊള്ളലേറ്റ ശശികുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യാശ്രമമെന്ന് കരുതുന്നു.