
കമ്പോസ്റ്റ് പാത്രം വിതരണത്തിന് താൽപര്യപത്രം ക്ഷണിച്ചു
പാലക്കാട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൺകല കമ്പോസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മൺകല കമ്പോസ്റ്റ് പാത്രം വിതരണം ചെയ്യുന്നതിന് മൺപാത്രം നിർമ്മാതാക്കളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ / സ്ഥാപനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള താത്പര്യപത്രം പൂരിപ്പിച്ച് മാർച്ച് അഞ്ചിനകം കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പോസ്റ്റ്, തിരുവനന്തപുരം വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ www.keralapottery.org ൽ ലഭിക്കും.