
ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് റിമാൻഡിൽ
കോഴിക്കോട് :ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി വി രാജേഷ് എം എൽ എയും റിമാൻഡിൽ .വിമാന യാത്രക്കൂലി വർദ്ധനവിന് എതിരെ സമരം ചെയ്തതാണ് ഇവർക്ക് എതിരെയുള്ള കേസ് .
2016 -ലായിരുന്നു കേസിനു ആസ്പദമായ സംഭവം .കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസിൽ ഇവർ വിമാന യാത്രക്കൂലി വർധിപ്പിച്ചതിന്റെ പേരിൽ ഉപരോധിച്ചിരുന്നു .