
പാലക്കാട് ജില്ലയില്‍ ഇന്നലെ ആകെ 1917 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു
പാലക്കാട് : ജില്ലയില്‍ ഇന്നലെ ആകെ 1917 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 2600 പേരായിരുന്നു.
268 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (.1252 മുന്നണി പ്രവർത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 52 പേരും ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 345 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 11 കേന്ദ്രങ്ങളിൽ 12 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. മൊത്തം 1917 പേർ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.